തീരാവേദനയായി... മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

വേദന താങ്ങാനാവാതെ.... മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. രണ്ടുമാസം പ്രായമായ കരേറ്റ ചോതാരയിലെ ബൈത്തുസഫയില്‍ സഫീര്‍ അമാനിയുടെയും കെ.ആര്. ഫാത്തിബിയുടെയും മകന് മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.
ഉടനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം മെരുവമ്പായി മഖാം ഖബര്‍സ്ഥാനില്‍ ഖബറടക്കം ചെയ്തു
സഹോദരങ്ങള്‍: ആയിഷ ബത്തൂല്‍, മുഹമ്മദ്, അഹീദ് ഫഹീം (മൂവരും നീര്‍വേലി യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍). സഫീര്‍ അമാനി-ഫാത്തിബി ദമ്പതികളുടെ മൂന്നു കുട്ടികള്‍ നേരത്തേ മരണപ്പെട്ടിരുന്നു. അതിനിടെ ഷിബിലിയുടെ മരണം വീട്ടുകാര്‍ക്ക് തീരാനൊമ്പരമായി മാറി.
"
https://www.facebook.com/Malayalivartha