അറബിക്കടലില്‍ തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പലില്‍നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍

അതീവ ജാഗ്രതയോടെ.... അറബിക്കടലില്‍ തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പലില്‍നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ തിങ്കളോ, ബുധനാഴ്ചയോ മുതല്‍ എറണാകുളം ജില്ലയുടെ തെക്കുഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാനായി സാധ്യതയുള്ളതായി കോസ്റ്റ് ഗാര്‍ഡും ഐടിഒപിഎഫും അറിയിക്കുന്നു.
കപ്പലില്‍നിന്ന് വീണതെന്ന് സംശയിക്കുന്ന ഒരു വസ്തുവും കടല്‍തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാനായി പാടുള്ളതല്ല. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രമേ നില്ക്കുവാന് പാടുള്ളൂ. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കണ്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്ന് അധികൃതര്‍.
https://www.facebook.com/Malayalivartha