തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ ഭര്‍ത്യവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍....

കാട്ടാക്കടയില്‍ യുവതിയെ ഭര്‍ത്യവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ സ്വദേശി അപര്‍ണയെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി അപര്‍ണ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ ഭര്‍ത്താവിന്റെ വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ആര്യനാട് പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. അപര്‍ണയുടെ ഫോണിലെ വിവരങ്ങളടക്കം പൊലീസ് പരിശോധിക്കുകയും ചെയ്യും. ജീവനൊടുക്കാനുണ്ടായ കാരണമടക്കം അന്വേഷിക്കുമെന്നും പൊലീസ് .
https://www.facebook.com/Malayalivartha

























