സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍...

സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍. എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതല്‍ അരമണിക്കൂര്‍ വര്‍ദ്ധിക്കും.
സംസ്ഥാനത്തെ 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂര്‍ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം . ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം അംഗീകരിച്ച കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
അരമണിക്കൂര്‍ വീതമാണ് സ്കൂള്‍ പ്രവൃത്തിസമയം വര്‍ദ്ധിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് സമയ വര്‍ധനവ്. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് സമയമാറ്റം നടപ്പിലാക്കുന്നത്. സമസ്ത മുഖ്യമന്ത്രിയോട് തന്നെ നേരിട്ടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha