ആലപ്പുഴ നഗരത്തില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു...

ബര്‍ത്തഡേ ആഘോഷം കഴിഞ്ഞ് മടങ്ങവേ അപകടം...ആലപ്പുഴ നഗരത്തില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തത്തംപ്പള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണ് മരിച്ചത്. രണ്ടു പേര് രക്ഷപ്പെട്ടു. മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്.പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയില്‍ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടം സംഭവിച്ചത്.
വളവില്‍ നിയന്ത്രണം വിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞു. ഇവരാണ് ബിജോയ് കാറിനുള്ളില്‍ കുടുങ്ങി കിടക്കുന്ന വിവരം നാട്ടുകാരെയും അഗ്നിശമനസേനയെയും അറിയിച്ചത്. അഗ്നിശമനസേന എത്തിയാണ് ബിജോയിയെ പുറത്തെടുത്തത്. ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കും വഴി ബിജോയ് മരിച്ചു. ബര്‍ത്ത്ഡേ ആഘോഷം കഴിഞ്ഞ് വരികയായിരുന്നു മൂന്നംഗസംഘം.
https://www.facebook.com/Malayalivartha