Widgets Magazine
15
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..


വീണ്ടും ഘോരയുദ്ധം..ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു..ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം..

സംസ്ഥാനത്ത് അതിതീവ്ര മഴ.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്..നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ പാടില്ല.. ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്..

15 JUNE 2025 01:38 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത തുടരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അവശേഷിക്കുന്ന ജില്ലകളെല്ലാം ഓറഞ്ച് അലര്‍ട്ടിന് കീഴിലായിരിക്കെ, കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.കേരളാ തീരത്ത് കടല്‍ അതിപ്രക്ഷുബ്ദമാകാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍

കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശനമായി നിര്‍ദേശിച്ചിരിക്കുകയാണ്.നാളെയായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കായി റെഡ് അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും, മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയുടെ കരയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. ആനയാടി ജലനിരപ്പ് നിരീക്ഷണ സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ യാതൊരു വിധേനയും പാടില്ല.

 

തീരദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വാസികള്‍ ജാഗ്രതയും ആവശ്യമായ സമയം സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള തയ്യാറെടുപ്പുകളുംകൈക്കൊള്ളണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വടക്കൻ കർണാടകയ്‌ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നു.വടക്കൻ ഒഡിഷക്ക് മുകളിലും ചക്രവാതച്ചുഴിയുണ്ട്.

അതിനാൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 14 -17 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും; ജൂൺ 14 -18 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ജൂൺ 14 മുതൽ 16 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ്: ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു  (3 hours ago)

ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ  (3 hours ago)

പ്രിയംവദ കൊലക്കേസില്‍ പ്രതിയുടെ സഹോദരനും കസ്റ്റഡിയില്‍  (3 hours ago)

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് വീണ് പതിനാറുകാരന് ദാരുണാന്ത്യം  (4 hours ago)

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ; കോൺഗ്രസ്‌ തുറന്ന വഴിയിലൂടെയാണ്‌ ബിജെപി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  (5 hours ago)

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയ  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; 2002 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (5 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; മഴ സാധ്യത പ്രവചനം ഇങ്ങനെ  (5 hours ago)

പുണെയില്‍ പാലം തകര്‍ന്നുവീണ് ആറുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു  (5 hours ago)

വിക്ടോറിയന്‍ പാര്‍ലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം ; കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണ് മന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്  (5 hours ago)

ഇറാൻ ഇസ്രായേൽ പോരാട്ടം കടുക്കുന്നു; മേഖലയിലുടനീളം പിന്തുണ നൽകുന്നതിനായി ബ്രിട്ടൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സൈനിക സന്നാഹങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ  (6 hours ago)

കടലിലേക്ക് മറിഞ്ഞുവീണ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് റിപ്പോർട്ട്; എറണാകുളം മുതൽ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം...  (6 hours ago)

കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...  (6 hours ago)

വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...  (7 hours ago)

Malayali Vartha Recommends