ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് വീണ് പതിനാറുകാരന് ദാരുണാന്ത്യം

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് വീണ് ചെല്ലാനം സ്വദേശിയായ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവനാണ് മരിച്ചത്. എറണാകുളം ചെല്ലാനത്ത് ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. പവന് ബസില്‍ കയറി സീറ്റിലിരുന്നെങ്കിലും അല്പസമയം കഴിഞ്ഞപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബസിന്റെ ചവിട്ടുപടിയില്‍ നില്‍ക്കുകയായിരുന്നു.റോഡില്‍ വീണ ഉടന്‍ തന്നെ പവനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെ മരിച്ചു. വാതില്‍ തുറന്നിട്ട് വണ്ടിയോടിച്ചതിന് സ്വകാര്യ ബസിന്റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് അബദ്ധത്തില്‍ പുറത്തേക്ക് വീണതാണോ, അതോ അറിഞ്ഞുകൊണ്ട് പുറത്തേക്ക് ചാടിയതാണോയെന്ന് വ്യക്തമല്ല. ബന്ധുക്കളടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതവരികയുള്ളൂ.
https://www.facebook.com/Malayalivartha

























