കൊല്ലം പോളയത്തോട് റെയില്‍വേ ട്രാക്കിന് കുറുകെ മരം വീണു. റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം

കൊല്ലം പോളയത്തോട് റെയില്‍വേ ട്രാക്കിന് കുറുകെയായി മരം വീണു. റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു. ഇതിന് പിന്നാലെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. മരം മുറിച്ച് നീക്കി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെയാണ് പെരുമഴ പെയ്യുന്നത്. കേരളത്തില്‍ വിവിധ ഇടങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എറണാകുളത്തെ കണ്ണമാലിയിലും എടവനക്കാടും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. കണ്ണമാലിയിലും, എടവനക്കാടും വീടുകളില്‍ കടല്‍ വെള്ളം കയറി. കണ്ണമ്മാലി ചെല്ലാനം റോഡ് മുങ്ങി. രണ്ടിടത്തും കടല്‍ ഭിത്തി തകര്‍ന്നത് സ്ഥിതി രൂക്ഷമാക്കി.
തിരുവനന്തപുരം ശംഖുമുഖം കൊച്ചുതോപ്പില്‍ കടലാക്രമണമുണ്ടായി. നിരവധി വീടുകള്‍ അപകട ഭീഷണിയിലാണുള്ളത്.
https://www.facebook.com/Malayalivartha