അവധിക്കായി നാട്ടിലേക്ക് പോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു...

സങ്കടമടക്കാനാവാതെ.... നാട്ടില്‍ അവധിയ്്ക്കായി പോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ഓഡിയോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്ന ദീപ്തി (40) യാണ് മരിച്ചത്. പയ്യോളി രണ്ടാം ഗേറ്റിന് സമീപത്ത്് വടക്കയില്‍ 'കൃഷ്ണ'യില്‍ സുജിത്തിന്റെ ഭാര്യയാണ്.
മലപ്പുറം കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാട് ദേശീയപാതയില്‍ ദീപ്തിയും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
13 വര്‍ഷമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ഓഡിയോളജിസ്റ്റാണ് ദീപ്തി. മേയ് 30 നാണ് നാട്ടിലേക്ക് പോയത്. അടുത്ത ആഴ്ച കുവൈത്തില്‍ മടങ്ങി എത്താനിരിക്കെയാണ് അപകടം സംഭവിച്ചത്. പിതാവ്: പ്രസന്നകുമാര്‍. മാതാവ്: ലതിക. മക്കള്‍: അവന്തി, അര്‍ഥ്. ഒരു സഹോദരിയുണ്ട് .
"
https://www.facebook.com/Malayalivartha