രാജ്ഭവനിലെ ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ നിയമനടപടികളിലേക്ക്....

രാജ്ഭവനിലെ ചടങ്ങുകളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ നിയമനടപടികളിലേക്ക്. നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും ഉപദേശം തേടി. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും നീക്കം.
രാജ്ഭവനില്‍ എന്തൊക്കെ ഉപയോഗിക്കണമെന്ന് താനാണ് നിശ്ചയിക്കേണ്ടതെന്നും സര്‍ക്കാര്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും ഗവര്‍ണര്‍ നിലപാടെടുത്തു. രാജ്ഭവനിലെ ചടങ്ങുകളില്‍ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ പ്രോട്ടോക്കോള്‍ മന്ത്രിസഭായോഗം തയ്യാറാക്കി ഗവര്‍ണറെ അറിയിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു.
കരടുണ്ടാക്കാന്‍ നിയമ സെക്രട്ടറിയെ ചുമതലപ്പെടുത്തി. രാജ്ഭവനിലെ സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കാനും ആലോചന. രാജ്ഭവനിലെ എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുമെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആര്‍.വി.ആര്‍ലേക്കര്‍. ഇന്നലെ പശ്ചിമബംഗാള്‍ രൂപീകരണാഘോഷ ചടങ്ങിലും ചിത്രമുപയോഗിച്ചു. ഇന്നത്തെ യോഗാ ദിനാഘോഷത്തിലും ചിത്രമുണ്ടാവും.
മേരാ യുവഭാരതാണ് സംഘാടകര്‍. രാജ്ഭവനില്‍ സര്‍ക്കാര്‍ പരിപാടികള്‍ അടുത്തെങ്ങും നിശ്ചയിച്ചിട്ടില്ല. ഓഡിറ്റോറിയത്തിന്റെ വലതുവശത്ത് ഭാരതാംബ ചിത്രവും വിളക്കുകൊളുത്തി പുഷ്പാര്‍ച്ചനയും നിര്‍ബന്ധമാക്കാനാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചത്.
ഔദ്യോഗിക ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതായി കേന്ദ്രത്തിനുള്ള പ്രതിമാസ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ അറിയിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കാണ് റിപ്പോര്‍ട്ടയയ്ക്കുക. പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കാനുമിടയുണ്ട്.
"
https://www.facebook.com/Malayalivartha