വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി....

വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പഞ്ചാബിലെ പട്യാല ജില്ലയില്‍ തെപ്ലാ ബാനൂറില്‍ ദേശീയ പാതയോട് ചേര്‍ന്നാണ് ഫോര്‍ച്യൂണര്‍ കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്.
മൊഹാലിയിലെ ഒരു സ്ഥലകച്ചവടക്കാരനായ സന്ദീപ് സിംഗ് (45), ഭാര്യ മന്‍ദീപ് കൗര്‍ (42), മകന്‍ അഭയ് സിംഗ് (15) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നെന്നും എല്ലാ വഴിയിലൂടെയുള്ള അന്വേഷണവും നടത്തുമെന്നും പൊലീസ് ഓഫീസര്‍ മഞ്ജിത്ത് സിംഗ് അറിയിച്ചു.
സ്ഥലത്തെ കര്‍ഷകരാണ് പാര്‍ക്ക് ചെയ്ത വാഹനവും അതില്‍ മൃതദേഹങ്ങളും ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂവരുടെയും ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ട്. ഭട്ടിന്‍ഡയിസെ സിഖ്വാല ഗ്രാമവാസിയാണ് സന്ദീപ് സിംഗ്. ഒരു സഹോദരനും വിദേശത്ത് ഒരു സഹോദരിയുമാണുള്ളത്. ഇവരെ സംഭവത്തിന്റെ വിവരം അറിയിച്ചിട്ടുണ്ട്. അഭയ് സിംഗിന്റെ മാനസിക പ്രശ്നങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha