അമ്മയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന

താര സംഘടനയായ 'അമ്മ'യില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന. നിലവിലെ പ്രസിഡന്റ് മോഹന്‍ലാല്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കൊച്ചിയില്‍ ചേരുന്ന 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍ 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നതും ഇന്നത്തെ യോഗത്തിന്റെ പ്രത്യേകതയാണ്. താരസംഘടനയിലെ പുതിയ നേതൃത്വത്തെ ആര് നയിക്കുമെന്നറിയാന്‍ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് അഡ്ഹോക് കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം നിലപാട് എടുത്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇതോടെ, പുതിയ പ്രസിഡന്റിനെ സമവായത്തിലൂടെ കണ്ടെത്താനോ അല്ലെങ്കില്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനോ ഉള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.
നിലവില്‍, ജനറല്‍ സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ഉണ്ണി മുകുന്ദനും ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ച സാഹചര്യത്തില്‍ ഈ സ്ഥാനങ്ങളിലേക്കും പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് സൂചനകളുണ്ടെങ്കിലും, മറ്റ് സ്ഥാനങ്ങളിലേക്കുള്ള മത്സരവും ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha