പാരിസ് ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ ഒന്നാമതെത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര

പാരിസ് ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ ഒന്നാമതെത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. ആദ്യ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം പിന്നിട്ട് നീരജ് ഒന്നാമതെത്തി.
87.88 മീറ്റര്‍ താണ്ടിയ ജര്‍മനിയുടെ ജൂലിയന്‍ വെബറിനാണ് രണ്ടാം സ്ഥാനം. ബ്രസീല്‍ താരം ലൂയി മൗറീസ്യോ ദ സില്‍വ (86.62 മീറ്റര്‍) മൂന്നാം സ്ഥാനത്തെത്തി. രണ്ടാം ത്രോയില്‍ 85.10 മീറ്റര്‍ എറിഞ്ഞ നീരജിന്റെ തുടര്‍ന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തില്‍ 82.89 മീറ്റര്‍ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്.
മേയില്‍ നടന്ന ദോഹ ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയിലെ സ്വപ്ന ദൂരമായ 90 മീറ്റര്‍ പിന്നിട്ടെങ്കിലും നീരജിന് രണ്ടാംസ്ഥാനമായിരുന്നു. പിന്നാലെ പോളണ്ടില്‍ നടന്ന മീറ്റിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി.
"
https://www.facebook.com/Malayalivartha