നിര്‍ണായകമായ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആദ്യഫലസൂചനകളില്‍ യുഡിഎഫിന് അനുകൂലം....

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആദ്യഫലസൂചനകള്‍ വന്നുതുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോള്‍ 26 വോട്ടുകളുടെ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നേടി. തൊട്ടുപിന്നാലെ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഷൗക്കത്ത് ലീഡ് നില 419ആയി .ആദ്യ റൗണ്ട് വോട്ടുകള്‍ കൂടുതല്‍ എണ്ണിയതോടെ 500ലധികമായി ആര്യാടന്‍ ലീഡ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫിന് അനുകൂലമാണെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിലിപ്പോള്‍ ആര്യാടന്് 3614 വോട്ടും സ്വരാജിന് 3195 ഉം പിവി അന്‍വറിന് 1588 ഉം മോഹന്‍ ജോര്‍ജ്ജിന് 400 ഉം ആണുള്ളത്.
മണ്ഡലത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചതായാണ് സൂചനകള്‍. നിലവില്‍ യുഡിഎഫിനും പി വി അന്‍വറിനും മേല്‍ക്കൈയുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
അതേസമയം ഏഴര മണിയോടെ സ്ട്രോംഗ് റൂം തുറന്ന് സജ്ജീകരണങ്ങള്‍ കൃത്യമെന്ന് ഉറപ്പാക്കിയിരുന്നു. കൃത്യം എട്ട് മണിയ്ക്ക് തന്നെ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha