കണ്ണീര്‍ക്കാഴ്ചയായി...തൃശൂര്‍ എംജി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ദുരന്തമെത്തിയത് ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോള്‍...
തൃശൂര്‍ എംജി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുഴിയില്‍ വീഴാതിരിക്കാനായി സ്‌കൂട്ടര്‍ വെട്ടിച്ചതോടെ യുവാവ് ബസിനടിയില്‍ പെട്ടുപോയി. സ്‌കൂട്ടര്‍ യാത്രികനായ ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. തൃശൂര്‍ സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനായിരുന്നു.
സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
എംജി റോഡിലെ കുഴിയില്‍ വീഴാതിരിക്കാനായി സ്‌കൂട്ടര്‍ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ പിന്നില്‍ നിന്നു വന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ വിഷ്ണുദത്തിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha