Widgets Magazine
27
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ മഴ... ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ തുടരും, 3 ദിവസം അതിശക്ത മഴ മുന്നറിയിപ്പ്


ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...


സൈനിക ബിരുദധാരികളുമായുള്ള കൂടിക്കാഴ്ച.. പ്രസിഡന്റ് പുടിൻ ഒറെഷ്‌നിക്കിന്റെ വൻതോതിലുള്ള ഉത്പാദനം, ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു..ഭയത്തിൽ നാറ്റോ രാജ്യങ്ങൾ..


തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..


നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ്... ചതിച്ചെടുത്ത തുക പ്രതികളില്‍ നിന്നും വീണ്ടെടുക്കേണ്ടതിനാലും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുള്ളതിനാലും ഈ ഘട്ടത്തിന്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി

27 JUNE 2025 07:18 AM IST
മലയാളി വാര്‍ത്ത

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ 3 ജീവനക്കാരികള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല. 
ചതിച്ചെടുത്ത തുക പ്രതികളില്‍ നിന്നും വീണ്ടെടുക്കേണ്ടതിനാലും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷന്‍ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുള്ളതിനാലും അന്വേഷണം പുരോഗമിക്കുന്നഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതികളായ വിനിത , ദിവ്യ ഫ്രാങ്ക്‌ലിന്‍ , രാധു എന്നീ 3 ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് തള്ളിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. നസീറയയുടേതാണുത്തരവ്. അതേ സമയം
അതേ സമയം നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കും എതിരായ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറടക്കം 5 പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ദിയ കൃഷ്ണയും പിതാവും കുടുംബവുമടക്കം 5 പേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ദിയാ കൃഷ്ണയുടെ ആഭരണ ശാലയായ'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്നും മുന്‍ ജീവനക്കാര്‍ 69 ലക്ഷം രൂപപണം ട്രാന്‍സ്ഫര്‍ ചെയ്ത് മാറ്റിയതിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മുന്‍ ജീവനക്കാര്‍ കൗണ്ടര്‍ പരാതി നല്‍കിയത്.
നടന്‍ ജി. കൃഷ്ണകുമാര്‍, ദിയാ കൃഷ്ണ , ജി. എല്‍. സന്തോഷ് കുമാര്‍, എസ്.എസ് അര്‍ജുന്‍, സിന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.

അതിനിടെകേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത് വന്നു. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ നല്‍കിയ കേസുകള്‍ ജീവനക്കാരുടെ തട്ടിപ്പിനെതിരായി ദിയ പരാതി നല്‍കിയപ്പോള്‍ ഉയര്‍ത്തിയ കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്ന് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരാതി ആരോപണ വിധേയരായ പെണ്‍കുട്ടികളും നല്‍കിയത്. രണ്ട് പരാതികളിലും വിശദമായ അന്വേഷണം നടത്തിയപ്പോള്‍ കൂടുതല്‍ തെളിവുകളിലേക്ക് പൊലീസ് എത്തുകയായിരുന്നു.

മുന്‍ ജീവനക്കാര്‍ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്നും പണം മാറ്റിയതിന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിന്‍ കണ്ടെത്തിയത്. ഇതോടെ ജീവനക്കാരുടെ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണ്.
ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എവിടെ നിന്നെല്ലാം പണം എത്തി, അവര്‍ എങ്ങനെയൊക്കെ പണം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പണം പോയ അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

എ ടി എം വഴി പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്നായിരുന്നു ജീവനക്കാരുടെ അവകാശ വാദം. എന്നാല്‍ എ ടി എം വഴി ഈ പറയുന്നത് പോലെയുള്ള വലിയ തുകകള്‍ പിന്‍വലിച്ചതായി കാണാനാകുന്നില്ലെന്നും അന്വേഷണത്തിലെ വഴിത്തിരിവായി.
അതേസമയം, തെളിവുകള്‍ പുറത്ത് വന്നതോടെ തങ്ങള്‍ക്കെതിരായ പരാതി പൊളിഞ്ഞതായി കൃഷ്ണകുമാറും ദിയയും വ്യക്തമാക്കി. തങ്ങളുടെ പണം അവര്‍ എടുത്തു എന്നുള്ളത് ഞങ്ങള്‍ ആദ്യം മുതല്‍ തന്നെ പറയുന്ന കാര്യമാണ്. അത് സംബന്ധിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവരുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച കാര്യം പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുംകൂടെ പുറത്ത് വരുന്നതോടെ കൂടുതല്‍ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.

പ്രാഥമികമായി 69 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. അത് സംബന്ധിച്ചുള്ള അന്വേഷണം ഞങ്ങളും നടത്തുകയാണ്. സ്റ്റോക്ക് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ വലിയ തുകയ്ക്ക് വലിയ അളവില്‍ സാധനം വാങ്ങിച്ചുകൊണ്ടിരുന്ന പ്രീമിയം ഇടപാടുകാരുണ്ട്. ഇവരില്‍ പലരേയും ഈ ജീവനക്കാര്‍ നേരിട്ട് ബന്ധപ്പെട്ട് ഓഫറുകള്‍ വാഗ്ധാനം ചെയ്ത് അവര്‍ക്ക് സാധനം അയച്ചുകൊടുത്ത് പണം തട്ടിയതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അറിയണമെങ്കില്‍ അവരുടെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണ്ണമായി അറിയേണ്ടതുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഇതിനിടയില്‍ തന്നെയാണ് കൃഷ്ണകുമാര്‍ പ്രതിയായ തട്ടികൊണ്ടുപോകല്‍ കേസിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത്. കവടിയാറിലെ ഫ്‌ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തില്‍ കയറുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്നത് പോലെ തട്ടിക്കൊണ്ടു പോകലിന്റേതായ യാതൊരു തരത്തിലുള്ള ബല പ്രയോഗങ്ങളും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കമല്‍ ഹാസനും ആയുഷമാന്‍ ഖുറാനയ്ക്കും ഈ വര്‍ഷത്തെ അക്കാദമി  (11 minutes ago)

യുദ്ധവിമാനം അരിച്ചു പറക്കി CISF..! തിരുവനന്തപുരത്തെത്തിയ എഫ് 35 B ലക്ഷ്യം മറ്റൊന്ന് ? ഒളിപ്പിച്ച രഹസ്യം പുറത്ത്..!  (12 minutes ago)

സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ കുട്ടി മരിച്ചു..!നിലവിളിച്ച് 'അമ്മ  (23 minutes ago)

കൗൺഡൗൺ തുടങ്ങി ആയുസ്സറാതെ ഖമേനി ചാവും ഉറപ്പിച്ച് ഇസ്രായേൽ..! ബങ്കറില്‍ സംഭവിച്ചത്...!  (37 minutes ago)

സ്വര്‍ണവിലയില്‍ കുറവ്...  (1 hour ago)

ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ്  (1 hour ago)

അഞ്ചു സെന്റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നത്...  (1 hour ago)

ലോകപ്രശസ്തമായ രഥയാത്ര ഇന്ന്  (1 hour ago)

ശേഖരിക്കുന്ന കുപ്പികള്‍ പുനരുപയോഗ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ചെലവാണ്  (1 hour ago)

മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

ചില്ലറ വില്‍പനക്ക് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കുകയും ചെയ്തുകൊണ്ട്  (1 hour ago)

തുടര്‍ച്ചയായ മഴ... ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ തുടരും, 3 ദിവസം അതിശക്ത മഴ മുന്നറിയിപ്പ്  (2 hours ago)

ലാലോ ഷിഫ്രിന്‍ അന്തരിച്ചു...  (2 hours ago)

മേഘവിസ്ഫോടനത്തില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു...  (2 hours ago)

ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നു...  (3 hours ago)

Malayali Vartha Recommends