കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം...

കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ റംഷാദ് (20) ആണ് മരിച്ചത്. തരിശ് സ്വദേശിയാണ്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്ക്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പൂക്കോട്ടുമ്പാടം തരിശ് സ്വദേശികളായ അഞ്ചംഗ സംഘം വെള്ളച്ചാട്ടം കാണാന്‍ എത്തിയപ്പോഴായിരുന്നു അപകടം.
വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ റംഷാദ്, റഷീദ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. റംഷാദിന് ഒഴുക്കില്‍പ്പെട്ട് പാറക്കെട്ടുകളില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.
സമീപത്തുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ റഷീദിനെ നിലമ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha