നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് 27-ന് എംഎല്‍എയായി സ്പീക്കര്‍ എ.എന്‍. ഷംസീറിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും.
ഉച്ചയ്ക്കുശേഷമാണ് സത്യപ്രതിജ്ഞ നടക്കുക. കൂടുതല്‍പ്പേര്‍ക്ക് പങ്കെടുക്കേണ്ടതുണ്ടെങ്കില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെന്‌പേഴ്സ് ലോഞ്ചിലായിരിക്കും ചടങ്ങ്. അല്ലെങ്കില്‍ സ്പീക്കറുടെ ചേംബറിലും.
നിയമസഭാസമ്മേളനം ഇനി ഓഗസ്റ്റിലോ സെപ്റ്റംബറിലോ ചേരാനേ സാധ്യതയുള്ളൂ. അതിനാലാണ് സത്യപ്രതിജ്ഞ പ്രത്യേകമായി നടത്തുന്നത്.
https://www.facebook.com/Malayalivartha