കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം....

കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്്. ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന പഴയ ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. പന്ത്രണ്ട് പേര്‍ കെട്ടിടത്തില്‍ താമസമുണ്ടായിരുന്നു. ഇവര്‍ ജോലിക്ക് പോകാന്‍ തയ്യാറാകുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഒന്‍പത് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. നാല്‍പ്പത് വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്നാണ് സൂചന. ഇപ്പോഴത്തെ ഉടമയുടെ മുത്തച്ഛന്റെ കാലത്താണ് ചെങ്കല്ല് പാകി നിര്‍മിച്ച ഈ ഓടിട്ട കെട്ടിടം പണിതത്. കനത്ത മഴയില്‍ ഇടിഞ്ഞുവീണതാകാമെന്നാണ് സൂചന. കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
"
https://www.facebook.com/Malayalivartha