13 കാരിയെ പീഡിപ്പിച്ച 18 കാരന്‍ കുറ്റക്കാരനെന്ന് പോക്‌സോ കോടതി കണ്ടെത്തി

13 കാരിയെ പീഡിപ്പിച്ച 18 കാരന്‍ കുറ്റക്കാരനെന്ന് തലസ്ഥാന പോക്‌സോ കോടതി കണ്ടെത്തി. 2024 മുതല്‍ കല്‍തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യുന്ന പ്രതിയുടെ ശിക്ഷാവിധി ഇന്ന് (ശനിയാഴ്ച)ജഡ്ജി എം.പി. ഷിബു പ്രഖ്യാപിക്കും.
കൊല്ലം ഉമയനല്ലൂര്‍ പേരയം മാഞ്ഞാലി മുക്ക് കിഴക്കതില്‍ വീട്ടില്‍ സജീവ് മകന്‍ 18 കാരനായ അപ്‌സലിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 13 കാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് തഞ്ചത്തില്‍ പെണ്‍കുട്ടിയുടെ ലൊക്കേഷന്‍ കൈവശപ്പെടുത്തുകയും 8 വയസ്സുളള അനുജത്തി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയം ആ വീട്ടില്‍ അതിക്രമിച്ച് കയറി മാരകമായ രീതിയില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ബലാല്‍സംഗം ചെയ്തുവെന്നുമാണ് കേസ്.
സംഭവം കണ്ട് അനുജത്തി നിലവിളിച്ചെങ്കിലും അയല്‍ക്കാരുടെ ശ്രദ്ധയില്‍ പ്പെട്ടില്ല. പേരൂര്‍ക്കട പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha