Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും: പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മൊഴി...

28 JUNE 2025 05:07 PM IST
മലയാളി വാര്‍ത്ത

മലപ്പുറം കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‍മോർട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് പരാതി. വീട്ടിൽ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പും വിശദമാക്കുന്നു. സംഭവത്തിൽ പൊലീസ് രക്ഷിതാക്കളുടെ മൊഴി എടുക്കുന്നു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടോയെന്ന് ആരോഗ്യവകുപ്പും പൊലീസും പരിശോധിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് കോട്ടക്കലിൽ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് ഒരു വയസ്സുകാരൻ എസൻ അർഹൻ മരണപ്പെടുന്നത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ സമീപവാസികളോട് പറഞ്ഞത്. ഇന്ന് രാവിലെ തന്നെ കുട്ടിയുടെ കബറടക്കവും നടത്തി. തൊട്ടുപിന്നാലെയാണ് കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നാണ് ആരോപണം. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തും. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വീട്ടിൽ വച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്.

ശക്തമായ നടപടിയെടുക്കണം. രണ്ട് മാസമായി മഞ്ഞപിത്തം പിടിപെട്ടിട്ട് .അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത് ഡോക്ടർ ഉണ്ടായിട്ടുപോലും അവർ കാണിച്ചില്ല . അവർ അവരുടെ വിശ്വാസത്തിൽ തുടരുകയാണ് ചെയ്തത്. കുട്ടിയുടെ വായിൽ നിന്ന് രക്തസ്രാവം ഉണ്ട് ശരീരമാസകലം മഞ്ഞ കളറും ഉണ്ട് . മയ്യത്ത് കണ്ടു വന്നവർ പറയുന്നു . ഇന്നലെ നാലുമണിക്കാണ് മരിച്ചത്.. മരിച്ചു എന്നുള്ളത് അവർക്ക് വിശ്വാസം ഉണ്ടായിരുന്നില്ല . അവസാനം ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങി അടുത്തുള്ള ഡോക്ടറെ കാണിച്ചു മരണം ഉറപ്പുവരുത്തുകയാണ് ഉണ്ടായത് . എന്തു സംഭവിച്ചാലും അലോപ്പതി മരുന്നുകളെ ആശ്രയിക്കില്ല എന്ന അവരുടെ ദൃഢനിശ്ചയവും അന്ധവിശ്വാസവും ആണ് ഇതിന് കാരണം. എന്നാണ് സുമയ്യ ഉസ്മാൻ എന്നൊരാൾ സോഷ്യൽ മീഡിയയിൽ കമന്റായി കുറിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ചാൽ കൃത്യമായി പരിശോധിച്ച് ചികിത്സ ആവശ്യമാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക്. ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്. ഇനിയെങ്കിലും മറ്റുള്ളവർ അബദ്ധം ചെയ്യരുത്. എന്തൊരു വിധി ആണ് ആ കുഞ്ഞിന്റെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (18 minutes ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (1 hour ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (3 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (3 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (3 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (3 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (3 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (3 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (4 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (4 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (4 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (4 hours ago)

നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി  (4 hours ago)

'കള്ളന്മാരെ പിടിച്ചിട്ടേ ഇത്തവണ മല ചവിട്ടൂ'; മാലയിട്ട് അയ്യപ്പനു മുന്നില്‍ എസ്.എച്ച്.ഒയുടെ ശപഥം  (4 hours ago)

Malayali Vartha Recommends