യാത്രക്കിടെ മാലിന്യങ്ങള്‍ വലിച്ചെറിയേണ്ട.... കെഎസ്ആര്‍ടിസി ബസിലും ഇനി വേസ്റ്റ് ബിന്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്കായി.... കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങള്‍ എവിടെ കളയുമെന്ന് ഓര്‍ത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക് കുപ്പി, കവറുകള്‍ തുടങ്ങിയ മാലിന്യമിടാന്‍ കെഎസ്ആര്‍ടിസി ബസില്‍ വേസ്റ്റ് ബിന്‍ സജ്ജമാക്കി തുടങ്ങി.
സര്‍വീസ് അവസാനിക്കുന്ന ഡിപ്പോയില്‍ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന് ബസ്സില്‍ എഴുതിവയ്ക്കും. വേസ്റ്റ് ബിന്‍ ശനിയാഴ്ച മുതല്‍ സ്ഥാപിച്ചുതുടങ്ങി.
ഡിപ്പോകളില്‍ ബിന്നും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും. 600 ബിന്നുകളാണ് വയ്ക്കുന്നത്. ബസ്സുകളിലേക്കായി 2000 ബിന്‍ വാങ്ങുകയും ചെയ്തു. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്. വിവിധ ഡിപ്പോകളില്‍നിന്ന് 104 ടണ്‍ മാലിന്യം ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്തു.
https://www.facebook.com/Malayalivartha

























