കീടനാശിനി തളിക്കുന്നതിനിടെ അബദ്ധത്തില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി കര്ഷകന് മരിച്ചു

സങ്കടക്കാഴ്ചയായി... ബെല്‍ത്തങ്ങാടി താലൂക്കിലെ ഏഞ്ചിറയില് അരസിനമാക്കി കക്കത്തോട്ടത്തില് കീടനാശിനി തളിക്കുന്നതിനിടെ അബദ്ധത്തില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി കര്ഷകന് മരിച്ചു. ഉദൈരെ കൃഷ്ണപ്പ കുലാലാണ് (49) മരിച്ചത്.
കൃഷ്ണപ്പ തന്റെ തോട്ടത്തില്‍ കീടനാശിനി തളിക്കുന്നതിനിടെ സ്പ്രേ ഉപകരണങ്ങള്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. നാട്ടുകാര്‍ ഉടന്‍ കൃഷ്ണപ്പയെ നെല്യാഡിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha

























