വിഴിഞ്ഞത്ത് ബൈക്ക് യാത്രികന് കെഎസ്ആര്‍ടിസി ബസിനിടയില്‍പ്പെട്ടു... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിഴിഞ്ഞത്ത് ബൈക്ക് യാത്രികന് കെഎസ്ആര്‍ടിസി ബസിനിടയില്‍പ്പെട്ടു, തലനാരിഴ്ക്ക് രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഴിഞ്ഞത്തെ പഴയ പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഇവിടെ പുതിയ പാലം നിര്‍മ്മിക്കുന്നതിനായി മണ്ണ് പരിശോധന നടക്കുകയായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്.
ഇതിനിടെ സമീപത്തിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോകവേ നിയന്ത്രണം വിട്ട് വാഹനം ബസിന് താഴേക്ക് വീണത്. ബൈക്ക് ബസിന്റെ പുറക് വശത്തെ ടയറിന് മുന്നിലേക്കാണ് വീണത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
https://www.facebook.com/Malayalivartha