സ്വന്തം പ്രൊഫഷനോട് അങ്ങേയറ്റത്തെ കൂറും ആത്മാർത്ഥതയും ഉള്ളത് കൊണ്ടാണ് ജീവനെ പോലെ സ്നേഹിച്ച സർക്കാർ ഡോക്ടർ പദവി ഡോ ഹാരിസിന് ഉപേക്ഷിക്കാൻ തോന്നിയത്; ഈ നെറികെട്ട സിസ്റ്റത്തിൽ ജോലിയോട് കൂറും ആത്മാർത്ഥയും ഉണ്ടായിപോയതാണ് ഏറ്റവും വലിയ പാതകം ; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഈ കപ്പൽ ഇങ്ങനെയാണ് സാർ!! മുങ്ങി താണുപ്പോയ ഈ കപ്പലിൽ നിന്നുള്ള ചാട്ടം ഇനി ഹൈ റിസ്ക് ആണ് സാർ.തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള വ്യക്തിയിൽ സത്യസന്ധതയും ധാർമിക ബോധവും, ചെയ്യുന്ന ജോലിയോട് കൂറും,സമൂഹത്തോട് ആത്മാർത്ഥതയും ഉണ്ടായിപ്പോയാൽ എന്ത് സംഭവിക്കും എന്നതിന്റെ ഏറ്റവും രണ്ട് ഉദാഹരണങ്ങളാണ് ശ്രീ നവീൻ ബാബുവും ഡോ. ഹാരിസും. ഇവിടുത്തെ പിഴച്ചുപ്പോയ വ്യവസ്ഥിതിയിൽ ആത്മാഭിമാനം, സ്വത്വബോധം, മന :സാക്ഷി, കറ പുരളാത്ത സർവീസ് റിക്കൊഡ്സ് എന്നിവ അധികപ്പറ്റാണ്, അല്ല കൊടിയ പാപമാണ്.
അത് ഉള്ളത് കൊണ്ടാണ് നവീൻ ബാബുവിന് മുറിവേറ്റ മനസ്സുമായി ഈ ഭൂമിയിൽ നിന്ന് മടങ്ങേണ്ടി വന്നത്. സ്വന്തം പ്രൊഫഷനോട് അങ്ങേയറ്റത്തെ കൂറും ആത്മാർത്ഥതയും ഉള്ളത് കൊണ്ടാണ് ജീവനെ പോലെ സ്നേഹിച്ച സർക്കാർ ഡോക്ടർ പദവി ഡോ ഹാരിസിന് ഉപേക്ഷിക്കാൻ തോന്നിയത്. ഇവിടുത്തെ സിസ്റ്റം അങ്ങനെയാണ് സാർ!!
പണ്ട് പാടിപ്പതിഞ്ഞു പോയ ആ മാവേലി നാടിന്റെ നേരെ ഉൾട്ടയാണ് ഇന്നത്തെ കേരള നാട്, പ്രത്യേകിച്ച് അധികാര കേന്ദ്രങ്ങളിൽ. എങ്ങും കള്ളവും ചതിയും കള്ളത്തരങ്ങളും പൊളി വചനങ്ങളും മാത്രം. എവിടെയും കള്ളക്കോൽ വയ്പ്പും അഴിമതിയുടെ കള്ളപ്പറകളും മാത്രം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടുത്തെ നൂറ് ശതമാനം ലിറ്ററസിക്ക് മീതെ കൂടെ ഒരു കപ്പൽ ആടി ഉലഞ്ഞു പോകുകയാണ്.
ജനങ്ങളുടെ നെഞ്ചത്ത് കൂടി ആടി ഉലഞ്ഞു പോകുന്ന ആ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട്. അധികാര ധാർഷ്ട്യം കൊണ്ട്, ദിശാബോധം തെറ്റിയ ആ കപ്പൽ ഒടുക്കം പാവപ്പെട്ട ജനങ്ങളുടെ നെഞ്ചത്ത് ഇടിച്ചു കയറി നിന്നപ്പോൾ മുങ്ങിപ്പോയത് ജനക്ഷേമം ആയിരുന്നു, ജനാധിപത്യമായിരുന്നു.!!
ഈ പുരോഗമന നവോത്ഥാന കേരളത്തിൽ കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി സ്വന്തം നട്ടെല്ല് വളയ്ക്കാത്ത ഒരു സർക്കാർ ജീവനക്കാരന്റെ ജീവിതവും സർവ്വീസ് സ്റ്റോറിയും കല്ലും മുള്ളും മാത്രം നിറഞ്ഞ പാതയിലൂടെയുള്ള, കുത്തനെ താഴോട്ട് ഉള്ള ഇറക്കമാണ്.
അതിപ്പോൾ ADM ആയാലും യൂറോളജി വകുപ്പ് തലവൻ ആയ ഡോക്ടർ ആയാലും ഔദ്യോഗിക ജീവിതത്തിൽ ഒരു ഉറുപ്പിക പോലും കൈക്കൂലി വാങ്ങിയിട്ടില്ലായെങ്കിൽ അയാൾ വർഗ്ഗ വഞ്ചകനും കുലം കുത്തിയുമാണ്. താൻ വാങ്ങുന്ന ശമ്പളത്തിന് അനുസരിച്ചുള്ള സേവനം പാവം രോഗികൾക്ക് കിട്ടണം എന്ന് സേവനതാല്പരൻ ആയൊരു ഡോക്ടർ ആഗ്രഹിച്ചു പോയാൽ അതിനേക്കാൾ വലിയൊരു പാപം ഇന്ന് കേരൽ കാ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഇല്ല.
ഡോക്ടർ ഹാരിസും നവീൻ ബാബുവും സമൂഹത്തോട് അടയാളപെടുത്തുന്നത് ഇതാണ്- ഈ നെറികെട്ട സിസ്റ്റത്തിൽ നന്മയുള്ള നല്ലൊരു ഹൃദയം ഉണ്ടായി പോയതാണ്, അഴിമതി ഇല്ലാത്ത സർവീസ് സ്റ്റോറി ഉണ്ടായിപ്പോയതാണ്, ചെയ്യുന്ന ജോലിയോട് കൂറും ആത്മാർത്ഥയും ഉണ്ടായിപോയതാണ് ഏറ്റവും വലിയ പാതകം എന്ന്. ഈ കപ്പൽ ഇങ്ങനെയാണ് സാർ!! മുങ്ങി താണുപ്പോയ ഈ കപ്പലിൽ നിന്നുള്ള ചാട്ടം ഇനി ഹൈ റിസ്ക് ആണ് സാർ.
https://www.facebook.com/Malayalivartha