സങ്കടക്കാഴ്ചയായി.... സ്കൂട്ടര്‍ തോട്ടുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം....

സ്കൂട്ടര്‍ തോട്ടുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനെല്ലൂര്‍ ശ്രീമിഥുനത്തില് മണികണ്ഠന് മകന് മിഥുന് (28) ആണ് മരിച്ചത്. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ ചേലക്കോട് സെന്ററിനടുത്ത് ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം നടന്നത്.
ഒറ്റപ്പാലം ആശുപത്രിയില്‍ ചികിത്സയിലുള്ള സഹപ്രവര്ത്തകന് രാഹുലിനെ കാണാനായി രാഹുലിന്റെ സ്കൂട്ടറില്‍ പോകവെയാണ് മിഥുന് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡരികിലെ തോട്ടുചാലിലേക്ക് മറിയുകയായിരുന്നു. രാത്രികാല പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘത്തെ മറ്റൊരു കാര്‍ യാത്രികനാണ് അപകടവിവരം അറിയിച്ചത്. ഉടന്‍തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മിഥുനെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha