സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍

സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറെ നിയമിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ രവാഡ നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറാണ്.
കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയില്‍ 15 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് രവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.
അതേസമയം തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. ഇടക്ക് യുഎന്‍ ഡെപ്യൂട്ടഷനില്‍ പോയിരുന്നു. മടങ്ങിയെത്തി ശേഷം എസ്സിആര്‍ബിയില്‍ ഐജിയായി. ഏറെ താമസിയാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനില്‍ പോയി. നെക്‌സല്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിര്‍ണായക തസ്തികകളില്‍ ജോലി ചെയ്തിരുന്നു.
ഐബിയുടെ സ്‌പെഷ്യല്‍ ഡയറക്ടറായി ഉയര്‍ത്തപ്പെട്ടു. ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തസ്തികയിലേക്ക് വരാനായി താല്‍പര്യമറിയിച്ചത്. പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായി ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലക്കാരന്‍. രവാഡയെന്ന കര്‍ഷക തറവാടില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്ക് എത്തുകയാണ് രവാഡ. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യര്‍ഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha