പത്തനംതിട്ട തണ്ണിത്തോട് ഗുരുതരാവസ്ഥയിലായ സ്ത്രീയ്ക്ക് സഹായകരായത് പോലീസ്

പോലീസ് എത്തിച്ചില്ലായിരുന്നെങ്കില്‍.... പത്തനംതിട്ട തണ്ണിത്തോട് രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീയെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് പൊലീസ്. തണ്ണിത്തോട് മൂഴി പുളിഞ്ചാന്‍ വീട്ടില്‍ അമ്പിളിയെ ആണ് പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്.
ഗുരുതരാവസ്ഥയിലായ അമ്പിളിയെ കൊണ്ടുപോകാനായി ആംബുലന്‍സിന് വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഭര്‍ത്താവ് തണ്ണിത്തോട് പൊലീസ് സ്റ്റേഷനില്‍ എത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. രാത്രി രണ്ടുമണിയോടെ ആയിരുന്നു സംഭവം. ഉടന്‍ തന്നെ അവര്‍ സ്ത്രീയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























