പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കുന്നതുവരെ താത്കാലിക ചുമതല എഡിജിപി എച്ച് വെങ്കിടേഷിന്

പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്നതുവരെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് താത്കാലിക ചുമതല നല്കി.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തീരുമാനിച്ചത്. 1991 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍ നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടറാണ്. തിരുവനന്തപുരത്ത് കമീഷണറായിരുന്നു. തുടര്‍ന്ന് യുഎന്‍ ഡെപ്യൂട്ടേഷനില്‍ പോയി. മടങ്ങിയെത്തി ശേഷം എസ്സിആര്‍ബിയില്‍ ഐജിയായി.
ആഗസ്ത് ഒന്നു മുതല്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്യൂരിറ്റി സെക്രട്ടറി ചുമതല വഹിച്ചു. യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ രണ്ടാമത്തെയാളാണ് റവാഡ.
"
https://www.facebook.com/Malayalivartha