മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍

മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍. പിരിച്ചു വിട്ട ജീവനക്കാരന്‍ സെന്തില്‍ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കുത്തേറ്റ വനിതാ ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതിയുടെ കൈപ്പത്തിയിലും കയ്യിലുമാണ് കുത്തേറ്റത്. താല്‍ക്കാലിക ജീവനക്കാരന്‍ സെന്തില്‍ യുവതിയെ കുത്തിയ ശേഷം സ്വയം പരിക്കേല്‍പ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .
https://www.facebook.com/Malayalivartha



























