കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധന സഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധന സഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. സംസ്‌കാര ചടങ്ങിന്റെ ചിലവിനു 50,000 രൂപ ഇന്ന് നല്‍കും. ബാക്കി ധനസഹായം പിന്നാലെ നല്‍കും.
അത് തെറ്റായ പ്രചാരണമാണ്. ഹിറ്റാച്ചി കൊണ്ടുവരാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. യന്ത്രം കയറി വരാന്‍ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് മാത്രമാണ് കാലതാമസമുണ്ടാക്കിയത്. അതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. മെഡിക്കല്‍ കോളേജിനെ മൊത്തത്തില്‍ ആക്ഷേപിക്കാന്‍ ശ്രമം നടക്കുന്നു. ആക്ഷേപിച്ചു ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് ആശയ വിനിമയം നടത്തിയിരുന്നു. പ്രക്ഷോഭം നടക്കുന്നത് കൊണ്ടാണ് അങ്ങോട്ട് പോകാതിരുന്നത്. പ്രക്ഷോഭക്കാര്‍ ഷോ കാണിച്ചു ആളെ കൂട്ടുകയായിരുന്നു. സൂപ്രണ്ട് പറഞ്ഞത് ഫയര്‍ ഫോഴ്‌സ് നല്‍കിയ വിവരമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരും ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത്. അപ്പോഴും തെരച്ചില്‍ നടത്താന്‍ തന്നെയാണ് നിര്‍ദേശം നല്‍കിയത്. അങ്ങനെയാണ് മണ്ണുമാന്തി യന്ത്രത്തെ ഉള്‍പ്പെടെ കൊണ്ടുവന്നതെന്നും മന്ത്രി പറയുകയുണ്ടായി.
"
https://www.facebook.com/Malayalivartha



























