കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ...

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനാണ് നല്‍കുക.
നേരത്തെ, സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം.
അപകടം നടന്നയുടന്‍ ചാണ്ടി ഉമ്മന്‍ സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha