കാസര്‍കോട് അമ്പലത്തറ ഏഴാംമൈലില്‍ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....

കാസര്‍കോട് അമ്പലത്തറ ഏഴാംമൈലില്‍ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോര്‍ക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടില്‍ (44) ആണ് മരിച്ചത്.
പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ തുടങ്ങി.
ഇരിട്ടി എടൂര്‍ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛന്‍, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോര്‍ക്കളം എം സി ബി എസ് ആശ്രമത്തില്‍ ഒരു വര്‍ഷമായി താമസിക്കുകയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികന്‍ പുറത്തുപോയി രാത്രി താമസിച്ചാണ് തിരിച്ചെത്തിയത്. രാവിലെ കുര്‍ബാനയ്ക്ക് കാണാത്തതിനാല്‍ റൂമില്‍ നോക്കിയപ്പോള്‍ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. അത് കണ്ട് ആ വീട്ടില്‍ നോക്കുമ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























