പൂച്ചാക്കലില്‍ ലഹരി വസ്തുക്കളുമായി ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍...

പൂച്ചാക്കലില്‍ ലഹരി വസ്തുക്കളുമായി ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി കണ്ണാംപറമ്പില്‍ പ്രവീണ്‍ (24), അരൂക്കുറ്റി കൈപ്പാറച്ചിറ ജ്യോതിഷ് (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൂച്ചാക്കല്‍ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.
ഇവരില്‍ നിന്നും 1200 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് . ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിന് സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിവരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പ്രധാനപ്പെട്ട പ്രദേശങ്ങളിലെ റോഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
വടുതല - കുടപുറം റോഡില്‍ മസ്ജിദ് റഹ്മാനിയ പള്ളിക്ക് സമീപത്തു വെച്ച് ബൈക്കില്‍ എത്തിയ ഇവരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
കഴിഞ്ഞ ഓണനാളില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലായിരുന്നു ഇവര്‍. ലഹരി വിരുദ്ധ സ്‌ക്വാഡ് മാസങ്ങളായി ഇവരെ നിരീക്ഷിച്ചു വന്നുകൊണ്ടിരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























