സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..

ദേശീയ വിദ്യാഭ്യാസ നയമടക്കമുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കാന്‍ മടികാട്ടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇടപെടലിന് സംഘപരിവാര്‍ ഒരുങ്ങി ഇറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.സര്‍വകലാശാലകളെ ലക്ഷ്യംവെച്ചുള്ള പദ്ധതികളാവിഷ്‌കരിക്കാന്‍ സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടിയില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളില്‍നിന്നും വിസിമാരടക്കമുള്ളവര്‍ പങ്കെടുക്കും.
കേരളത്തിലെ ചില വിസിമാരെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതോടെ ആര്‍ലേക്കര്‍ അടുത്തിടെ നടത്തിയ ഇടപെടലിന് പിന്നില്‍ ആര്‍എസ്എസിന് കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമാകുകയാണ്.ഒക്ടോബറില്‍ തുടങ്ങുന്ന ആര്‍എസ്എസ് ശതാബ്ദിവാര്‍ഷിക ആചരണത്തിലെ പ്രധാന അജന്‍ഡികളിലൊന്ന് വിദ്യാഭ്യാസരംഗത്തെ ഇടപെടലാണ്. ദേശീയ വിദ്യാഭ്യാസനയം സമ്പൂര്‍ണതലത്തില്‍ നടപ്പാക്കുന്നതിനുള്ള പ്രചാരണ, പ്രായോഗിക നടപടികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സഹായപദ്ധതികളടക്കം അനുവദിക്കുന്നതില്‍ ഇവ
എത്രമാത്രം സമ്മര്‍ദ്ദഘടകമാക്കാനാകുമെന്ന കാര്യം കൊച്ചിയില്‍ ചര്‍ച്ച ചെയ്യും. സമാനമായ പരിപാടി തമിഴ്നാട്ടിലും സംഘടിപ്പിക്കുന്നുണ്ട്.മാറ്റങ്ങളെ കാവിവത്കരണമായും വേദകാലത്തേക്കുള്ള മടങ്ങിപ്പോക്കായും വ്യാഖ്യാനിച്ചെതിര്‍ക്കുന്ന രീതികള്‍ക്ക് ഫലപ്രദമായ പ്രതിരോധവും ആവിഷ്‌കരിക്കും. ഭാരതത്തിന്റെ തനതായ വൈജ്ഞാനിക മേഖലയെ അടുത്തറിയുന്നതിനെ പുരാണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായി ചിത്രീകരിക്കുന്നതിനെ ആശയപരമായി നേരിടും.അതേസമയം ആര്‍എസ്എസ് സജീവമായി രംഗത്തിറങ്ങുന്നതിനെ ചെറുക്കാന്‍ സിപിഎമ്മും രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്.
ഇതോടെ സര്‍വകാലാശാലകള്‍ സംഘര്‍ഷവേദികളായി മാറിയേക്കാം.ഇത് മധുരമായ ഒരു പകരം വീട്ടലാണ്. പിണറായിക്ക് ഇഷ്ടമില്ലാത്തതെല്ലാം പിണറായിയെ കൊണ്ട് ചെയ്യിക്കും. ശരിക്കും ആർ എസ് എസ് അടിത്തറയുള്ള നേതാവാണ് ഗവർണർ. മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്നതാണ് രീതി.ഇത് ആർ എസ് എസ് അദ്ദേഹത്തെ പഠിപ്പിച്ചതാണ്. ഇടതുപക്ഷത്തിനെതിരെയുള്ള പ്രഭാഷണങ്ങൾ ഇടതു സർക്കാരിന്റെ ചെലവിൽ സംഘടിപ്പിക്കും. വർത്തമാനം കുറയ്ക്കുകയും പ്രവർത്തി നടത്തുകയും ചെയ്യുന്ന രീതിയാണ് ഇത്. ആർലേക്കർ കേരള ഗവർണറായപ്പോൾ തന്നെ ഇക്കാര്യം പലരും പറഞ്ഞതാണ്.
https://www.facebook.com/Malayalivartha



























