ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും..

തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.
വിവാഹം, ചോറൂണ്‍ എന്നിവ രാവിലെ ഏഴ് മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ വിവാഹ മണ്ഡപങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ക്ഷേത്ര ഇന്നര്‍ റിങ്ങ് റോഡുകളില്‍ അന്നേ ദിവസം രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കുകയില്ല. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാനും അനുവാദമില്ല.
പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന ക്യൂ രാവിലെ ആറ് മണിക്ക് അവസാനിപ്പിക്കുന്നതാണ് ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍കുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha