നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു....

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു. എടത്വാ പാലക്കളം പാലത്തിന് സമീപത്ത് പുത്തന്‍പുരയ്ക്കാല്‍ ജോയി എബ്രഹാമിന്റെയും (ജോയിച്ചന്‍) ലൈജുവിന്റെയും മകന്‍ ലിജുമോന്‍ (18) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന എടത്വാ പട്ടത്താനം വീട്ടില്‍ മെറിക് (18) അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ തലവടി വെള്ളക്കിണറിന് സമീപം ഇന്ന് പുലര്‍ച്ചെ 12.05 നാണ് സംഭവം നടന്നത്. തിരുവല്ല ഭാഗത്തു നിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ലിജുമോന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു എടത്വാ സെന്റ് അലോഷ്യസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് രണ്ടുപേരും.
"
https://www.facebook.com/Malayalivartha