Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

05 JULY 2025 08:44 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം.

സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യപ്രതിജ്ഞാ ചടങ്ങില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനം  (19 minutes ago)

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി  (2 hours ago)

സംരക്ഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ച് കുംഭമേള വൈറല്‍ താരം  (2 hours ago)

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി; ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്‌നചിത്രം വീട്ടിലേക്കയച്ചു'; ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗികാദിക്രമത്തിന  (2 hours ago)

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (4 hours ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (4 hours ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (4 hours ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (4 hours ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (4 hours ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (5 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (5 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (5 hours ago)

Malayali Vartha Recommends