വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....

വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം നടന്നത്.
കളിക്കുന്നതിനിടയില്‍ വാഷിംഗ് മിഷീന്റെ ഉള്ളില്‍ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വിവരമറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂര്‍ ഞണ്ടാടിത്താഴത്താണ് സംഭവം നടന്നത്. നാലു വയസ്സുള്ള കുട്ടി മെഷീനില്‍ കുടുങ്ങി എന്ന വിവരം അറിഞ്ഞാണ് മീഞ്ചന്ത ഫയര്‍ യൂണിറ്റ് കുതിച്ചെത്തിയത്.
വീട്ടിലെത്തുന്നതുവരെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയര്‍ ഫോഴ്‌സ് കരുതിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ഹനാന്‍ വാഷിംഗ് മെഷീന് ഉള്ളില്‍ പൂര്‍ണ്ണമായും അകപ്പെട്ടതാണെന്ന് അവര്‍ക്ക് മനസ്സിലായത്. ഉടന്‍ അവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഭയന്ന് പോയ കുട്ടിയെ പുറത്തെത്തിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു ഫയര്‍ഫോഴ്‌സിന്. വീട്ടുകാരുടെയും പരിസരവാസികളുടെയും സഹായത്തോടെ യാതൊരു പരിക്കുമില്ലാതെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചു. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ടോപ്പ് ലോഡര്‍ വാഷിംഗ് മെഷീനില്‍ കുട്ടി കുടുങ്ങിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























