സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ വേദിയാകും... ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് കലോത്സവം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒളിമ്പിക്സ് മാതൃകയില്‍ ഒക്ടോബര്‍ 22 മുതല്‍ 27 വരെ തിരുവനന്തപുരത്ത് ....
ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ വേദിയാകും. ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് കലോത്സവം. സംസ്ഥാന സ്‌കൂള്‍ കായികമേള ഒളിമ്പിക്സ് മാതൃകയില്‍ ഒക്ടോബര്‍ 22 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും.
സംസ്ഥാന ശാസ്ത്രോത്സവം പാലക്കാട്ടായിരിക്കും. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം വേദിയാകുന്നതാണ്.മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അദ്ധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്.
തിരുവോണം പ്രമാണിച്ച് സെപ്തംബര്‍ അഞ്ച് അവധിയായതിനാല്‍ സെപ്തംബര്‍ ഒമ്പതിനായിരിക്കും അദ്ധ്യാപക ദിനാഘോഷം. ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോയും ഇന്റര്‍നാഷണല്‍ കരിയര്‍ കോണ്‍ക്ലേവും കോട്ടയത്ത് നടത്താനും തീരുമാനമായി.
"
https://www.facebook.com/Malayalivartha