ആഫ്രിക്കയില്‍ മലയാളി അക്രമികളുടെ വെടിയേറ്റ് മരിച്ചു

ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ മലയാളി അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴമതേതരനഗറില്‍ പുത്തന്‍പുരയില്‍ രാഹുല്‍ (28) ആണ് മരിച്ചത്. ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.20 നാണ് സംഭവം. ബാങ്കില്‍ നിന്നും പണമെടുത്ത് താമസസ്ഥലത്ത് മടങ്ങിയെത്തിയ രാഹുലിനോട് അക്രമിസംഘം പണം ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രാഹുല്‍ മരിച്ചത്.
തമിഴ്‌നാട് സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ കീഴിലാണ് രാഹുല്‍ ജോലി ചെയ്തിരുന്നത്.
രാജീവന്റേയും സുജാതയുടേയും മകനാണ് രാഹുല്‍. ഭാര്യ: വീണ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha