തിരുവനന്തപുരത്ത് ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

കാര്യവട്ടം അമ്പലത്തിങ്കരയില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്ക് ചെറിയ പരിക്കുകളെ ഉള്ളൂവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിനു പിന്നാലെ കഴക്കൂട്ടം പോലീസ് സംഭവസ്ഥലത്തെത്തി.
കടയ്ക്കാവൂരില്‍നിന്ന് എസ്എടി ആശുപത്രിയിലേക്ക് ഗര്‍ഭിണിയുമായി പോയ ആംബുലന്‍സാണ് നിയന്ത്രണംവിട്ട് രണ്ടുവാഹനങ്ങളില്‍ ഇടിച്ചത്. ആംബുലന്‍സിന്റെ മുന്നില്‍പോയ കാര്‍ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മുന്നിലെ കാറിലിടിച്ച ആംബുലന്‍സ് നിയന്ത്രണംവിട്ട് വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ മറ്റൊരു ആംബുലന്‍സില്‍ കയറ്റിവിട്ടു.
https://www.facebook.com/Malayalivartha