കൊച്ചിയില്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു... തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല...

പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനകളും പ്രഖ്യാപിച്ച പൊതു പണിമുടക്ക് കേരളത്തെ ബാധിച്ചു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ചില ഓട്ടോകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കായി പൊലീസ് വാഹനങ്ങള്‍ സജീകരിച്ചിട്ടുണ്ട്. കൊച്ചിയില്‍ സര്‍വീസ് നടത്താനായി ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു.
തൃശൂര്‍ ഡിപ്പോയില്‍ നിന്ന് രണ്ട് ബസുകള്‍ രാവിലെ സര്‍വീസ് നടത്തി. ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡില്‍ എത്തുന്നുണ്ട്.രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ഉച്ചയ്ക്ക് പ്രതിഷേധ സംഗമം നടത്തും. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് മണിക്ക് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കും. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്.
ബി.എം.എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലാളികളും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും മോട്ടോര്‍ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലയിലുള്ളവരും പങ്കെടുക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള ഗതാഗതം, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍, ടൂറിസം മേഖല എന്നിവയേയും ഒഴിവാക്കി.
അതേസമയം കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. .രാജ്യവ്യാപകമായി 25 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് തൊഴിലാളി സംഘടനകള്‍ അവകാശപ്പെട്ടത്.
"
https://www.facebook.com/Malayalivartha



























