Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

10 JULY 2025 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

അധ്യാപകരെ അകത്താക്കി സ്‌കൂളിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയ സമരാനുകൂലികള്‍...ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനല്‍കാതിരുന്നതോടെ, ചവിട്ടി പൊളിച്ച് പോലീസ്..

വഴുതയ്ക്കാട് കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിൻ രാജി(59)ന്റെ മരണത്തിനിടയാക്കിയത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേൽക്കുകയും ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു. കയർ, തുണി എന്നിവയിലൊന്ന് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെ പാടുകൾ കഴുത്തിലുണ്ട്. ശക്തമായ ഇടിയിൽ നെഞ്ചിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ ജസ്റ്റിന്റെ തലപിടിച്ചു ചുവരിൽ അടിച്ചെന്നും കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചെന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി. ജീവനക്കാർ ജോലിക്കെത്താത്തത് അന്വേഷിച്ച് അവരുടെ താമസസ്ഥലത്തെത്തിയ ജസ്റ്റിൻ ആക്രമണത്തിനിരയാവുകയായിരുന്നു.

ജോലിക്കെത്താത്തതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാനും വാടകവീട്ടിൽ നിന്നു പുറത്താക്കാനും തീരുമാനിച്ചതിലുള്ള പകയാണ് കൊലയിൽ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആക്രമണം. രാവിലെ ആറിനു ജസ്റ്റിൻ ഹോട്ടലിലെത്തിയപ്പോൾ രാജേഷും ഡേവിഡും ജോലിക്കു കയറിയിരുന്നില്ല. 8 മണിയായിട്ടും കാണാതായതോടെ ഇടപ്പഴഞ്ഞിയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിലേക്കു പോയി. ഡേവിഡും രാജേഷും ഉൾപ്പെടെ 3 ജീവനക്കാർ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവരെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ കണ്ടതോടെ ജസ്റ്റിൻ ക്ഷുഭിതനായി.

ഇനി ജോലിക്കു വരേണ്ടെന്നും ഉടൻ വീട്ടിൽ നിന്നിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റം രൂക്ഷമായതോടെ പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പുറത്തേക്കു പോയി. ഡേവിഡിന്റെയും രാജേഷിന്റെയും സാധനങ്ങൾ ജസ്റ്റിൻ പുറത്തേക്ക് വാരിയിട്ടു.

ഇതിൽ പ്രകോപിതരായ ഇരുവരും ജസ്റ്റിനെ ആക്രമിക്കുകയായിരുന്നു. ജസ്റ്റിനെ മുറിയിലിട്ട് ക്രൂരമായി അടിച്ച സംഘം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം വീടിനു പുറത്ത് അടുക്കളയുടെ ഭാഗത്തെത്തിച്ചു. തുടർന്ന് മൃതദേഹം പായ് കൊണ്ട് മൂടിയ സംഘം ജസ്റ്റിന്റെ ബൈക്കിൽ വിഴിഞ്ഞത്തേക്കു പോയി. ജസ്റ്റിൻ രാജിന്റെ എടിഎം കാർഡ് കൈക്കലാക്കി പണമെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിഴിഞ്ഞത്ത് ബൈക്ക് പണയം വച്ച് കിട്ടിയ പണവുമായി ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.

ജസ്റ്റിനും കുടുംബവും 25 വർഷം മുൻപാണ് ഇടപ്പഴഞ്ഞിയിൽ താമസമാരംഭിച്ചത്. കെട്ടിട നിർമാണ കോൺട്രാക്ടറായിരുന്ന അദ്ദേഹം ടാക്സി സർവീസ് ബിസിനസും നടത്തി. ഒരു വർഷം മുൻപാണ് 3 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ തുടങ്ങിയത്. രാവിലെ പതിവായി ഹോട്ടൽ തുറക്കുന്നതും നോക്കി നടത്തുന്നതും ജസ്റ്റിനായിരുന്നു. ജോലിക്കാർ തുടർച്ചയായി അവധിയെടുക്കുന്നതും മദ്യപിച്ച് വീട്ടിൽ കിടക്കുന്നതും ഹോട്ടലിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

രാജേഷിനെയും ഡേവിഡിനെയും വിളിക്കാൻ ഹോട്ടലിലെ മാനേജരുടെ ബൈക്കിലാണ് ജസ്റ്റിൻ പോയത്. ഏറെനേരമായിട്ടും തിരികെ വരാത്തപ്പോൾ ജസ്റ്റിൻ സ്വന്തം വീട്ടിലേക്കു പോയിട്ടുണ്ടാകുമെന്നാണു ഹോട്ടലിലെ മറ്റു ജീവനക്കാരും മാനേജരും കരുതിയത്. ഉച്ച കഴിഞ്ഞും ജസ്റ്റിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരൻ സുനിൽ രാജിനെ മാനേജർ വിവരമറിയിച്ചു. ജീവനക്കാരുടെ വാടകവീട്ടിൽ അന്വേഷിച്ചെത്തിയ സഹോദരൻ ജസ്റ്റിൻ സഞ്ചരിച്ച ബൈക്ക് അവിടെ കാണാത്തതിനാൽ തിരികെ പോയി. പിന്നാലെ ജസ്റ്റിന്റെ വീട്ടിലെത്തി. പൊലീസിൽ പരാതി അറിയിച്ച ശേഷം വാടകവീട്ടിൽ വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയ്ക്കു സമീപം ജസ്റ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (9 minutes ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (36 minutes ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (3 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (3 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (3 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (4 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (4 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (4 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (4 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (4 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (4 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (5 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (7 hours ago)

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം  (7 hours ago)

തിങ്കളാഴ്ച കേസ് പരിഗണിക്കും  (8 hours ago)

Malayali Vartha Recommends