സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി; ഇന്നത്തെ പരീക്ഷ 31ലേക്കു മാറ്റി

എറണാകുളം ജില്ലയില്‍ ഇന്നു ബസ് സമരം നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ ഇന്നു നടത്താനിരുന്ന വാര്‍ഷിക പരീക്ഷ ഈ മാസം 31ലേക്കു മാറ്റി. ഇന്ന് സ്‌കൂള്‍ അവധിയായിരിക്കുമെങ്കിലും അധ്യാപകര്‍ ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ അറിയിച്ചു.
ഇന്നത്തെ പരീക്ഷ ആദ്യം നാളത്തേക്കാണു മാറ്റിയതെങ്കിലും എസ്എസ്എയുടെ മികവ് പരിപാടി നാളെ നടക്കുന്ന സാഹചര്യത്തില്‍ 31ലേക്കു മാറ്റുകയായിരുന്നു. സിബിഎസ്ഇ, ഐസിഎസ്!ഇ സ്‌കൂളുകള്‍ക്ക് ഇതു ബാധകമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha