ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു, അവസരോചിതമായ ഇടപെടലിനെതുടര്‍ന്ന് വന്‍ അപകടം ഒഴിവായി

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. വ്യാഴാഴ്ച്ച രാത്രി ഒമ്പത് മണിയോടെ സംഭവം. തിരുവല്ല ഡിപ്പോയില്‍ നിന്ന് മാവേലിക്കര റീജണല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുവന്ന ബസിനാണ് തീപിടിച്ചത്.
ബസിന്റെ പിന്‍ഭാഗത്ത് അടിവശത്തുനിന്നുമാണ് തീ പടര്‍ന്നത്. കല്ലുമൂട്് ഭാഗത്തുവച്ച് ബസില്‍ തീ കണ്ട വഴിയാത്രക്കാര്‍ പിന്നാലെ എത്തി ബസ് തടഞ്ഞു നിറുത്തുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ വെള്ളം ഒഴിച്ച് തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ മാവേലിക്കര ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ബ്രേക്ക് ലൈനര്‍ ഉരഞ്ഞതാണ് തീ പിടിക്കാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha