മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി

മോഷണക്കേസില്‍ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 29 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായി. തിരുവനന്തപുരം പാറശാലക്ക് സമീപം പളുകല്‍ സ്വദേശി ജയകുമാര്‍ (50) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്. 1996 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് പൊലീസിന് പിടികൊടുക്കാതെ ഒളിവിലായിരുന്ന പ്രതി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിച്ച് വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരികയായിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലുമായി നിര്‍മാണത്തൊഴിലാളിയായി ജോലി നോക്കിയ ഇയാള്‍ ഇടയില്‍ വിവാഹം കഴിച്ചിരുന്നതായും ഭാര്യയുമായി പിരിഞ്ഞ് കഴിയുകയുമായിരുന്നെന്നാണ് വിവരം. ഒടുവില്‍ കൊല്ലം ശക്തികുളങ്ങരയില്‍ താമസിച്ച് വരികയായിരുന്ന ഇയാള്‍ തിരുവനന്തപുരത്ത് എത്താന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാട്ടാക്കടയ്ക്ക് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു.
നെയ്യാറ്റിന്‍കര ഡി വൈ എസ് പി ചന്ദ്രദാസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കട കണ്ടല ഭാഗത്തുള്ള സുഹൃത്തിനെ കാണാന്‍ എത്തിയ പ്രതിയെ പൊലീസ് വളഞ്ഞ് പിടികൂടിയത്. പാറശാല എസ് ഐ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha