ലാന്റിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് സംഭവം. ഡല്‍ഹി മുംബൈ സര്‍വ്വീസ് നടത്തുന്ന 9 ഡബ്ലൂ 354 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. 127 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് റണ്‍വേയിലൂടെ നിരങ്ങിയാണ് വിമാനം മുന്നോട്ട് നീങ്ങിയത്.
ലാന്റിങ് ഗിയറിലെ പ്രശ്‌നങ്ങളാണ് ടയര്‍ പൊട്ടിത്തെറിച്ചതിന് കാരണമെന്ന ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒന്നാം റണ്‍വേ താല്‍ക്കാലികമായി അടച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha