സങ്കടക്കാഴ്ചയായി... ആലപ്പുഴ ബൈപ്പാസില്‍ കൊമ്മാടിയിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

കണ്ണീരടക്കാനാവാതെ...ആലപ്പുഴ ബൈപ്പാസില്‍ കൊമ്മാടിയിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.
കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരിച്ചത്. ബിന്ദുവി(50)നാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ബിന്ദുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇരുവരും റോഡ് മുറിച്ചു കടക്കുമ്പോഴാണ് കാറിടിച്ചതെന്ന് ദൃക്സാക്ഷികള്‍ . മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha


























