ചെയര്‍മാനിനു പകരം ചെയര്‍പേഴ്‌സണ്‍... ഇനിമുതല്‍ ഒരിടത്തും ചെയര്‍മാന്‍ ഇല്ല

ചെയര്‍പേഴ്‌സണ്‍ ആകും ചെയര്‍മാനിനു പകരം ഉണ്ടാവുക. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും ലിംഗ വിവേചനം ഒഴിവാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന തുടര്‍ച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമുള്ളത്.
. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (മാതൃഭാഷ) വകുപ്പാണ് ചെയര്‍മാന്‍ എന്ന പദം ഒഴിവാക്കി ചെയര്‍പേഴ്‌സണ്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇക്കാര്യത്തിന് നിയോഗിച്ച ഭാഷ വിദഗ്ധരുടെ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ലിംഗ സമത്വം ഉറപ്പാക്കുന്നതിന് വേണ്ടി ലിംഗ നിഷ്പക്ഷ പദങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം വളരെ മുന്‍പുതന്നെ ഉയര്‍ന്നുവന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ വനിതകളായിരുന്നു പ്രധാനമായും ഈ ആവശ്യം മുന്നോട്ടുവച്ചത്.
ഭരണതലത്തില്‍ ലിംഗ നിഷ്പക്ഷ പദങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അപേക്ഷ ഫോമുകളില്‍ അപേക്ഷകന്‍ എന്നത് മാത്രം ഉണ്ടായിരുന്നത് മാറ്റി അപേക്ഷക എന്നുകൂടി ചേര്‍ക്കണമെന്ന നിര്‍ദ്ദേശം വളരെ മുന്‍പുതന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
അതുപോലെ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന അപേക്ഷ ഫോമുകളില്‍ അവന്‍/ അവന്റെ എന്നതിന് ഒപ്പം അവള്‍/അവളുടെ എന്നുകൂടി ചേര്‍ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
"
https://www.facebook.com/Malayalivartha